ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്ത് പിടിയില്‍. ഇന്‍ഡോറിലെ ഒരു ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്നീട് വഴിയിലൂടെ കാറില്‍പോയവരാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കുട്ടി അപകടനില തരണം ചെയ്തെന്നാണ് വിവരം. സംഭവത്തില്‍ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.