ചുരു: രാജസ്ഥാനിലെ ചുരുവിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൈകാലുകൾ കെട്ടി കെട്ടിടത്തിനു മുകളിൽനിന്ന് താഴേയ്ക്ക് എറിഞ്ഞു.
തൂണിൽ കയർ കുടുങ്ങി യുവതി അദ്ഭുതകരമായി രക്ഷപെട്ടു. നാല് പേർ ചേർന്നാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
ഡൽഹി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് ലൈംഗീക പീഡനത്തിന് ഇരയായത്. ചുരുവിൽ ജോലി വാഗ്ദാനം ചെയ്ത് നാല് യുവാക്കൾ പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു.
കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം നാല് യുവാക്കളും ചേർന്ന് യുവതിയുടെ കൈയും കാലും കെട്ടി.
മദ്യലഹരിയിലായിരുന്ന യുവാക്കൾ പെൺകുട്ടിയെ ഹോട്ടലിന്റെ മുകളിൽനിന്നും താഴേയ്ക്ക് എറിഞ്ഞു.
എന്നാൽ പെൺകുട്ടിയെ കെട്ടിയ കയർ തൂണിൽ കുടുങ്ങി തങ്ങിക്കിടന്നു. വിവരം അറിഞ്ഞെത്തിയ പോലീസാണ് യുവതിയെ രക്ഷപെടുത്തിയത്.