മയ്യിൽ: മലപ്പട്ടത്ത് ബന്ധുവായ 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി.
മലപ്പട്ടം കാപ്പാട്ടുകുന്ന് സ്വദേശിയും വിവാഹിതനുയുമായ 38 കാരനാണ് കീഴടങ്ങിയത്.
ഒരു മാസം മുമ്പ് മയ്യിൽ പോലീസ് കേസെടുത്തതോടെ ഇയാൾ തിരുവനന്തപുരത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
2021 മുതൽ ഒരു വർഷത്തോളം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് കേസ്.
പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചും മറ്റുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന് ബന്ധുക്കളായ കൂട്ടുകാർ ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്.