
കൊയിലാണ്ടി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ മധ്യവയസ്കന് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങി.
തിക്കോടി സ്വദേശിയും ഇപ്പോള്‍ ചെരണ്ടത്തൂരില്‍ താമസിക്കുന്ന വടക്കെകണ്ടി ആറ്റക്കോയ തങ്ങള്‍ (55) ആണ് കീഴടങ്ങിയത്. ജൂണ്‍ മാസം 15 ന് പെണ്‍കുട്ടി വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് പീഡിപ്പിക്കാന്ശ്രമിച്ചത്.
ബന്ധുക്കള്‍ ബാലവാകാശ കമ്മിഷന് പരാതി നല്‍കിയതിനെതുടര്‍ന്ന് പയ്യോളി പോലീസില്‍ വിവരമറിയിക്കുകയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി.ആര്.ഹരിദാസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം നടത്തിവരുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. കോടതിയില്‍ കീഴടങ്ങിയതിനാല്‍ ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി.ആര് .ഹരിദാസ് പറഞ്ഞു.
കേസ് ഒത്തുതീര്‍പ്പാക്കാനായി ചെരണ്ടത്തുരിലെ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും മറ്റ് ചിലരും ശ്രമിച്ചതായി പോലീസിനു വിവരംലഭിച്ചു. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഹരിദാസ് പറഞ്ഞു.