
കോഴിക്കോട് : പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളുടെ അറസ്റ്റ് ഉടന്‍. അന്വേഷണം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഒളിവില്‍ പോയ പ്രതികളായ ഇരട്ട സഹോദരങ്ങളെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം കൂടുതല്‍ പേര് ഇവരുടെ ഇരകളായെന്നാണ് പോലീസിന് ലഭിച്ച വിവരം. എസ്ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ ഇക്കാര്യം അന്വേഷിച്ചു വരികയാണ്. പൂവാട്ടുപറമ്പ് തോട്ടുമുക്കില്‍ പച്ചക്കറി കട നടത്തുന്ന അസ്ക്കറിനെതിരേയും ഇരട്ട സഹോദരന് അക്ബറിനെതിരേയുമാണ് പരാതി.
ഒരു പരാതിയില്‍ അക്ബറിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അസ്ക്കറിനെ കുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. മിഠായി വാങ്ങാന്‍ കടയിലെത്തിയ കുട്ടിയെ കടയുടെ പിറകില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.
മദ്രസ അധ്യാപകനായ അക്ബര്‍ പള്ളിയില്‍ വച്ചും മദ്രസയില്വച്ചും കുട്ടിയെ പീഡനത്തിനിരയാക്കി. വിവരമറിഞ്ഞ കുട്ടികളുടെ ബന്ധുക്കള്‍ ഇരുവരോടും അന്വേഷിക്കുകയും ഇവര്‍ കുറ്റം സമ്മതിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടയിലും പള്ളി പരിസരത്തും ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുത്തു.