ഇന്ത്യയും ഫ്രാൻസുമായി നടത്തിയ റഫേൽ യുദ്ധവിമാന ഇടപാട് ട്രോളന്മാരുടെ പ്രധാന വിഷയം. ഖത്തർ ഒരു വിമാനത്തിന് ഫ്രാൻസിന് 700കോടി രൂപ കൊടുക്കുന്പോൾ ഇന്ത്യ 1500കോടി രൂപയോളമാണ് നൽകുന്നതെന്നാണ് പ്രധാന ആരോപണം. പക്ഷെ യുദ്ധവിമാന ഇടപാട് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് അനുസൃതമാണെന്നും അമിത വിലയ്ക്കാണ് അവ വാങ്ങുന്നതെന്ന വിമർശനം അടിസ്ഥാനരഹിതമാണെന്നും ഫ്രഞ്ച് നയതന്ത്രകേന്ദ്രങ്ങൾ വിശദീകരിക്കുന്നു. ഞാൻ ചായ വിറ്റിട്ടുണ്ട്. പക്ഷേ രാജ്യത്തെ വിൽക്കില്ല…’ എന്നാണ് മോദി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
എന്നാൽ ഇടപാടിനെ ട്രോളന്മാർ ന്യായകരിക്കുന്നത് രസകരമായാണ്. ഒരു ട്രോൾ ഇങ്ങനെയാണ്. ” ” ഖത്തർ ഒരു വിമാനത്തിന് ഫ്രാൻസിന് 700കോടി രൂപ കൊടുക്കുന്പോൾ ഭാരതം കൊടുക്കുന്നത് 1500കോടി രൂപയോളമാണ്, ഇതിൽ നിന്നു തന്നെ പ്രതിപക്ഷ പാർട്ടികളുടെ വലിയൊരു ആരോപണമായ രാജ്യം സാന്പത്തിക പ്രതിസന്ധിയിലാണെന്ന കുപ്രചാരണം തകർന്നു വീഴുകയാണ്. സംഘമിത്രങ്ങളേ ,ഖത്തർ വാങ്ങിയ വിമാനം ഇരട്ടി വിലയ്ക്ക് വാങ്ങുവാൻ ഭാരതത്തിന് കഴിയുന്നുണ്ടെങ്കിൽ നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴിൽ രാജ്യം നേടിയ സാന്പത്തിക വളർച്ചയെ ആണ് അത് സൂചിപ്പിക്കുന്നത്…..
മാത്രമല്ല ഭാരതം വാങ്ങിയ വിമാനത്തിന് Universal Serial Bus.2.1 എന്ന ആധുനിക സാങ്കേതിക വിദ്യ കൂടി ഉൾകൊള്ളിച്ചിട്ടുണ്ട്.. മോദിജിയോടുള്ള പ്രത്യേക താല്പര്യത്താൽ Antilock Brake System കൂടി ഉൾക്കൊള്ളിക്കാം എന്നും സമ്മതിച്ചിട്ടുണ്ട്….അങ്ങനെ നോക്കുന്പോൾ ഈ ഇടപാട് രാജ്യത്തിന് ഗുണമേ വരുത്തൂ…
മോദി വിരോധം മൂത്ത പ്രതിപക്ഷ പാർട്ടികൾ നിങ്ങളോട് ഒരിക്കലും പറയാന് സാധ്യതയില്ലാത്ത ഈ കരാറുകൊണ്ട് രാജ്യത്തിനുള്ള സാന്പത്തിക ഗുണം എന്താന്ന് വച്ചാൽ ഖത്തറിനേക്കാൾ ഭാരതം അധികമായി ചെലവിടുന്ന 27,000 കോടി രൂപ സൂക്ഷിക്കാൻ ചുരുങ്ങിയത് 4 മീറ്റർ നീളവും വീതിയുമുള്ള 4 മുറികൾ വേണം. അത്രയും പണത്തിനു സുരക്ഷകൊടുക്കാൻ ആയുധമേന്തിയ കുറേ പട്ടാളക്കാർ വേണം.
ഈ ചിലവെല്ലാം കൂടി കണക്കാക്കിയാൽ ഈ 27000 കോടി ഫ്രാൻസിനെ ഏൽപ്പിക്കുന്നതാണ് ലാഭം”. ആയുധങ്ങളടക്കമുള്ള സർവസന്നാഹങ്ങളുമായാണ് വിമാനം വാങ്ങുന്നതെന്ന വാദത്തിനെതിരേയും നിരവധി ട്രോളുകൾ ഉണ്ട്.