പെരുമ്പാവൂർ: ഹോം നഴ്സിംഗ് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സ്ഥാപന ഉടമയെ കോടതി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ ശ്രീനിവാസൻ (റോയി-57) ആണ് റിമാൻഡിലായത്.
ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പെരുമ്പാവൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആദ്യം ലോക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് മേലധികാരികൾക്ക് പരാതി നൽകിയതിനെത്തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.