റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ റെ​യ്ഡ്; ഏ​ഴ്ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി; ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 9 പേ​ർ

കൊ​ച്ചി: റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഏ​ഴ് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

ഫ്ലാ​റ്റി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ൻ​പ​ത് പേ​രാ​യി​രു​ന്നു ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കേ​സി​ൽ വേ​ട​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. വോ​യ്സ് ഓ​ഫ് വോ​യ്സ്‌​ലെ​സ് ആ​ണ് വേ​ട​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ആ​ൽ​ബം.

Related posts

Leave a Comment