വടക്കഞ്ചേരി: രാഷ്ട്രിയ സംഘട്ടനങ്ങൾ നടന്ന വടക്കഞ്ചേരി മേഖലയിലെ പ്രശ്നബാധിത പ്രദ്ദേശങ്ങളിൽ കേന്ദ്രസേന റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി. വണ്ടാഴി, മുടപ്പല്ലൂർ, കാരപ്പൊറ്റ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകിട്ട് നാല്പതംഗ സേന റൂട്ട് മാർച്ച് നടത്തിയത്.മംഗലം ഡാമിലും സംഘം പോയിരുന്നു.
മലയാളിയായ ഡെപ്യൂട്ടി കമാൻഡന്റ് പറളി സ്വദേശിനി സുമയുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. വടക്കഞ്ചേരി എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസും ഇവർക്കൊപ്പമുണ്ടായിരുന്നു.പ്രശ്നബാധിത പ്രദേശങ്ങൾ, കലാപങ്ങൾ എന്നിവ ഉണ്ടാകുന്ന സ്ഥലങ്ങളിൽ അതിവേഗം എത്തി നടപടി സ്വീകരിക്കുന്ന വിഭാഗമാണ് ഇത്.
സൗത്ത് ഇന്ത്യയിൽ കോയന്പത്തൂരിലാണ് ഇവരുടെ ക്യാന്പ് ആസ്ഥാനം.കല്ലേക്കാട് പോലീസ് ക്യാന്പിലാകും ഇവരുണ്ടാവുക. കലാപങ്ങൾ പൊട്ടി പുറപ്പെടുന്പോൾ ലോക്കൽ പോലീസിന്റെ സേവനം ഇല്ലാതെ തന്നെ സംഭവസ്ഥലത്ത് പാഞ്ഞെത്താൻ ഇവർക്ക് സംവിധാനമുണ്ട്.