തീരദേശവാസികളെ ഭീതിയിലാഴ്തി കടൽത്തീരത്ത് അജഞാത വസ്തു. ഫിലിപ്പീൻസിലെ കാഗ്ഡൈനോ ബീച്ചിലാണ് അജ്ഞാത വസ്തു കരയ്ക്കടിഞ്ഞത്. വെള്ളനിറത്തിലുള്ള നീളൻ രോമങ്ങൾ നിറഞ്ഞ വസ്തുവിനു 20 അടിയോളം നീളമുണ്ട്. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു വസ്തുവിനെ കാണുന്നതെന്നും ഇതു കടൽ ചെകുത്താനാണെന്നുമാണ് പ്രദേശത്തുള്ളവർ പറയുന്നത്. രാത്രിയിൽ ഉണരുന്ന ചെകുത്താനെ പിടിക്കാൻ പ്രദേശ വാസികൾ സദാ സമയവും അജ്ഞാത വസ്തുവിനു കാവൽ ഇരിക്കുകയാണ്.
എന്നാൽ ഇതു കടൽചെകുത്താനല്ലെന്നും തിമിംഗലത്തിന്‍റെ ശവശരീരമാണെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജീർണാവസ്ഥയിലായതുകൊണ്ടാണ് തിമിംഗലത്തിന്‍റെ ശരീരത്തിൽ വെള്ള രോമങ്ങൾ പോലുളള വസ്തുക്കൾ കാണുന്നതെന്നും ഇവർ പറയുന്നു. എന്തായാലും അജ്ഞാത വസ്തുവിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു…
ചിത്രങ്ങൾ കാണാം…
– See more at: