മനുഷ്യരുടെ എണ്ണം വർധിക്കുകയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ, സമീപകാലത്തായി ജനവാസ മേഖലകളിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചു. ഭക്ഷണമോ വെള്ളമോ തേടി വന്യമൃഗങ്ങൾ പലപ്പോഴും നഗരങ്ങളിൽ അലയുകയാണ്.
അടുത്തിടെ ഒരു കരിമ്പുലി തമിഴ്നാട്ടിലെ കൂനൂരിൽ വീടിന്റെ പുറത്ത് അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു. ഒരു സിസിടിവി കാമറയിൽ പതിഞ്ഞ വീഡിയോയിൽ, കരിമ്പുലി നിശബ്ദമായി പരിസരത്തേക്ക് പ്രവേശിക്കുന്നതും ഒരു വീടിന്റെ പ്രധാന വാതിലിലൂടെ കടന്നുപോകുന്നതും കാണിക്കുന്നു.
‘ആരെങ്കിലും നിങ്ങളെ ഇതുപോലെ സന്ദർശിക്കുന്നതായി സങ്കൽപ്പിക്കുക. നീലഗിരിയിലെ ഒരു വീട്ടിൽ നിന്നുള്ള വീഡിയോ. ബ്ലാക്ക് പാന്തറിനെ മറ്റെവിടെ കാണാമെന്ന് നിങ്ങൾക്കറിയാമോ’? ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്റെ എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് ഇങ്ങനെ എഴുതി.
പ്രദേശവാസികൾക്കും വന്യജീവി പ്രേമികൾക്കും ഇടയിൽ ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയ അപൂർവ ദൃശ്യം സോഷ്യൽ മീഡിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.’ കൊള്ളാം! ബ്ലാക്ക് പാന്തറിനെ ഒന്ന് കാണാൻ ആളുകൾ ജീവിതകാലം മുഴുവൻ ചെലവഴിക്കുന്നു! അവൻ ഇതാ. ഇയാളുടെ വീട്ടിൽ വെറുതെ കറങ്ങുന്നു, ശരിക്കും ഭാഗ്യവാൻ,
പുള്ളിപ്പുലിയുടെയോ ജാഗ്വാറിന്റെയോ മെലാനിസ്റ്റിക് നിറ വകഭേദമാണ് കരിമ്പുലി . ഈ രണ്ടു പുലികളിലും മെലാനിൻ നിറത്തിന്റെ അതിപ്രസരം വഴി പുലിക്ക് കറുത്ത നിറം വന്നു ചേരുന്നു. എന്നാൽ ഈ പുലികളിലും പുള്ളികൾ ഉണ്ട് , എന്നാൽ അവ ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണുന്ന രീതിയിൽ ആണ് ഉള്ളത്.
Imagine somebody visiting you like this. Video from a house in Nilgiris. Do you know where else you can find black Panther ? pic.twitter.com/kCy95CMpTe
— Parveen Kaswan, IFS (@ParveenKaswan) February 16, 2024