കൊച്ചിയില്‍ യുവനടിക്കു നേരെയുണ്ടായ അതിക്രമം രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് സെലിബ്രിറ്റികള്‍ക്കു വരെ സഞ്ചരിക്കാന്‍ പറ്റാത്ത വിധം അധ:പതിച്ചോയെന്നാണ് പലരും പരിതപിക്കുന്നത്. എന്നാല്‍, മുന്‍കാല ചരിത്രങ്ങളിലേക്ക് ഊളിയിട്ടാല്‍ നടിമാര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആദ്യത്തേതല്ല കൊച്ചിയിലേതെന്നു കാണാന്‍ സാധിക്കും. മുംബൈയില്‍ മീനാക്ഷി ഥാപ്പര്‍ എന്ന നടിയെ സഹനടിമാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ തുടങ്ങുന്നു സിനിമലോകത്തെ കൊടുംക്രൂരതകള്‍. വനിതകള്‍ക്കുനേരെ സിനിമയില്‍ നടക്കുന്ന അതി്ക്രമങ്ങളുടെ പഴയകാല ചരിത്രത്തിലൂടെ ഒരു യാത്ര.
ആരും മറക്കാനിടയില്ല മീനാക്ഷി ഥാപ്പറെന്ന നടിയെ. 2012 ലായിരുന്നു ബോളിവുഡിനെ ഞെട്ടിച്ച ആ സംഭവം. ഫോര്‍ നോട്ട് ഫോര്‍ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയെ വിനോദയാത്രയ്ക്കെന്നു പറഞ്ഞ് സഹനടന്മാര് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു. അവരുടെ അമ്മയെ വിളിച്ച് മകളെ വിട്ടുകിട്ടണമെങ്കില്‍ 15 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കേവലം അറുപതിനായിരം രൂപയാണ് മീനാക്ഷിയുടെ അമ്മയ്ക്ക് നല്കാന് കഴിഞ്ഞത്. പ്രകോപിതരായ പ്രതികള്‍ മീനാക്ഷിയെ കൊന്നുതള്ളി.
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഭാര്യ ജ്യോതികയ്ക്കും ആരാധകരുടെ അതിക്രമത്തില്‍നിന്നു രക്ഷപ്പെടാന്‍ സാധിച്ചില്ല. ഒരു സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടി നടന്ന് വരുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഇതിനിടെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജ്യോതികയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജ്യോതിക ഇയാളില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചു. ഇത് പിന്നീട് സോഷ്യല്‍മീഡിയയിലൂടെ വലിയതോതില്‍ പ്രചരിക്കപ്പെട്ടു.
സാമന്തയ്ക്ക് ഉണ്ടായ ദുരനുഭവം ഈ അടുത്തിടെയാണ്. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. സമാന്ത വന്നിറങ്ങിയതും ആളുകള്‍ ഇടിച്ചുകയറി. ഉദ്ഘാടനം കഴിഞ്ഞ് താരം മടങ്ങവെ ഒരു ആരാധകന് കാറിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ നടിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. പോലീസും നടിയുടെ സുരക്ഷസേനയിലെ അംഗങ്ങളും പാടുപെട്ടാണ് അവരെ രക്ഷിച്ചത്.
ബോളിവുഡ് സുന്ദരിയും മലയാളിയുമായ വിദ്യ ബാലനെ ഫഌറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതും അടുത്തിടെയാണ്. മുംബൈയിലെ വില്ലയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. അതുകൊണ്ട് മാത്രം അവര്‍ രക്ഷപ്പെടുകയും ചെയ്തു. തമിഴ് താരം നഗ്നമ അടുത്തിടെയാണ് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം. പെട്ടെന്ന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ആളുകള്‍ നടിയെ പൊതിഞ്ഞു. സെക്യൂരിറ്റിക്കാര്‍ വിചാരിച്ചിട്ടും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പൊട്ടിത്തെറിച്ച നഗ്മ ചിലരെ അടിക്കുകയും ചെയ്തു. പ്രചരണത്തിനിടെ നടിയെ പിടിച്ച് ഉമ്മവച്ചതും ലോകം ഞെട്ടലോടെയാണ് കണ്ടത്.