ലണ്ടൻ: താൻ ആരാണെന്നതിൽ ഒരിക്കലും ക്ഷമചോദിക്കേണ്ടതില്ലെന്ന് ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോഡ്.ഇംഗ്ലണ്ടിന്റെ യൂറോ ഫൈനൽ പരാജയത്തിനു പിന്നാലെയുണ്ടായ വംശീയാധിക്ഷേപത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പെനാൽറ്റി കിക്ക് പാഴാക്കിയതിൽ മാപ്പ് ചോദിക്കുന്നുവെന്നു പറഞ്ഞ റാഷ്ഫോഡ് താൻ എന്താണോ അതിൽ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ എടുത്ത പെനാൽറ്റി നന്നായിരുന്നില്ല. അത് അകത്തേയ്ക്കുപോകേണ്ട പന്തായിരുന്നു. താൻ ആരാണെന്നതിലോ എവിടെനിന്നാണ് വരുന്നത് എന്നതിലോ ഒരിക്കലും ക്ഷമാപണം നടത്തില്ല.
ത്രീ ലയൺസിനെ നെഞ്ചിൽ ധരിക്കുന്നതിനേക്കാൾ വലിയ അഭിമാന നിമിഷം തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും റാഷ്ഫോഡ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന്റെ യൂറോ ഫൈനൽ പരാജയത്തിനു പിന്നാലെ കറുത്ത വർഗക്കാരായ ഇംഗ്ലീഷ് താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരകളായിരുന്നു.
പെനൽറ്റി ഷൂ ട്ടൗട്ടിൽ കിക്ക് പാഴാക്കിയ ബുകായൊ സാക്ക, റാഷ്ഫോഡ്, സാഞ്ചൊ എന്നിവരാണ് വംശീയാധിക്ഷേപത്തിന് ഇരകളായത്. ഇവർക്കെതിരെ രൂക്ഷമായ വംശീയ അധിക്ഷേപങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു.