കൊച്ചി: നടന് സിദ്ദിഖിന്റെ മകന് റാഷിന്(37) അന്തരിച്ചു. മൂന്നു മക്കളില്‍ മൂത്തയാളാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും. അമ്മ: സഹോദരങ്ങള്‍ : ഫര്ഹീന്, ഷഹീന് സിദിഖ്.
സാപ്പി എന്നു വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദിഖ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ സ്പെഷല്‍ ചൈല്‍ഡ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്ന സാപ്പിയുടെ പിറന്നാള്‍ കഴിഞ്ഞ നവംബര്‍ 26-ന് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും സിദിഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.