അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ ദുരന്തബാധിതര്‍ക്ക് സഹായവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.
ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്പളവും ദുരന്തബാധിതര്‍ക്ക് വേണ്ടി നല്‍കുമെന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം.
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ (ഹെറാത്ത്, ഫറ, ബാദ്ഗിസ്) ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു.
ദുരിതബാധിതരെ സഹായിക്കാൻ ഞാൻ എന്റെ എല്ലാ #CWC23 മാച്ച് ഫീസും സംഭാവന ചെയ്യുന്നു.
താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ വിളിക്കാൻ ഞങ്ങൾ ഒരു ധനസമാഹരണ കാമ്പെയ്ൻ ആരംഭിക്കുമെന്ന് റാഷിദ് ഖാൻ കുറിച്ചു. റാഷിദ് ഖാന്റെ പോസ്റ്റ്.