തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് രശ്മിക മന്ദണ്ണ. ഇപ്പോള്‍ താരം ബോളിവുഡിലേക്കും കടന്നിരിക്കുകയാണ്.
രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം ഗുഡ് ബൈ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം അഭിനയിച്ച മിഷന് മജ്നുവും ഉടന്‍ പുറത്തിറങ്ങും.
റണ്‍ബീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന ആനിമല്‍ എന്ന ചിത്രവും അടുത്ത വര്‍ഷം പുറത്തിറങ്ങും.
തമിഴില്‍ വിജയിക്കൊപ്പം വാരിസുവും തെലുങ്കില്‍ അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. നാഷണല്‍ ക്രഷ് എന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നത്.
ഇന്ന് താരറാണിയായി വിലസുന്ന രശ്മിക മുമ്പ് സിനിമാമോഹം ഒട്ടും ഉണ്ടായിരുന്ന ആളായിരുന്നില്ലെന്നു പറഞ്ഞാല്‍ ആരും അത് മുഖവിലയ്ക്കെടുക്കാന്‍ സാധ്യതയില്ല.
എന്നാല്‍ അതാണ് യാഥാര്‍ഥ്യം. താന്‍ അവിചാരിതമായിട്ടാണ് സിനിമയില്‍ എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
കേര്‍ളി ടെയില്‍ എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് രശ്മിക അഭിനയലോകത്ത് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരിക്കല്‍ പോലും സിനിമാ നടിയാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് താരം പറയുന്നു.
കോളേജ് കാലത്ത് ഫ്രഷ് ഫെയ്സ് എന്ന മത്സരത്തില്‍ വിജയിച്ചതോടെയാണ് രശ്മികയുടെ ജീവിതം മാറിയത്.
കോളേജിലെ ഒരു അധ്യപിക ആവശ്യപ്പെട്ടതു പ്രകാരമാണ് രശ്മിക മത്സരത്തില്‍ പങ്കെടുത്തത്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
അധ്യാപിക പറഞ്ഞതു പ്രകാരമാണ് ഫ്രഷ് ഫെയ്സ് മത്സരത്തില്‍ പങ്കെടുത്തത്. സംസ്ഥാന തലത്തിലേയും ദേശീയ തലത്തിലേയും മത്സരങ്ങള്‍ക്കു ശേഷം താന്‍ വിജയിയായി. ഈ ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജില്‍ അച്ചടിച്ചു വന്നിരുന്നു.
മത്സരശേഷം പതിവു പോലെ കോളേജില്‍ പോകാന്‍ തുടങ്ങി. ഇതിനിടയിലാണ് അവിചാരിതമായി ഒരു സിനിമാ നിര്‍മാണ കമ്പനിയുടെ ഫോള്‍ കോണ്‍ തന്നെ തേടി വരുന്നത്.
ആദ്യം ആരെങ്കിലും തന്നെ കളിപ്പിക്കാന്‍ ചെയ്യുന്നതായിരിക്കുമെന്നാണ് കരുതിയത്. ഓഡിഷന് പങ്കെടുക്കാനായിരുന്നു അവര്‍ വിളിച്ചത്.
എന്നാല്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്ന് രശ്മിക പറഞ്ഞു. എന്നാല്‍ നിര്‍മാണ കമ്പനി തന്റെ കോളേജ് കണ്ടുപിടിച്ച് അവിടേയും എത്തി.
തന്റെ പ്രൊഫസറേയും അവര്‍ സമീപിച്ചു. സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും ഓഡീഷന് ഉറപ്പായും പോകണമെന്നും അധ്യാപിക നിര്‍ദേശിച്ചതിനാലാണ് താന്‍ പങ്കെടുത്തത്.
ആ തീരുമാനം പിന്നീട് ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് രശ്മിക ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
2016ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം കിറിക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക അഭിനയലോകത്ത് എത്തുന്നത്. പരംവാഹ് സ്റ്റുഡിയോസ് ആയിരുന്നു നിര്‍മാതാക്കള്‍.