തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന.
2016ല്‍ കിറിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര അരങ്ങേറ്റം. കന്നഡ സിനിമയിലെ 50 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി അത് മാറുകയും ചെയ്തു.
വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമുള്ള ഗീതാ ഗോവിന്ദം രശ്മികയെ തെന്നിന്ത്യന്‍ യുവാക്കളുടെ പ്രേമഭാജനമാക്കി മാറ്റി.
മലയാളത്തില്‍ ഇതുവരെ പടങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും മറ്റുഭാഷകളില്‍ ചെയ്ത സിനിമകളിലൂടെ മലയാളി യുവാക്കള്‍ക്കും രശ്മികയെ പെരുത്തിഷ്ടമാണ്.
കോവിഡ് കാലമായതിനാല്‍ മറ്റു താരങ്ങളെപ്പോലെ തന്നെ സ്മൃതിയും വീട്ടുകാര്‍ക്കൊപ്പം സമയം ചിലവിടുകയാണ്.
രശ്മികയുടെ മന്ദനയുടെ ഹൃദയ സ്പര്‍ശിയായ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. പതിനെട്ട് വയസ്സിന് ശേഷമുള്ള ജീവിതത്ത കുറിച്ചായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നത്.
പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോണ്‍ പോലെയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കലും അസാനിക്കാത്ത പോലെ ഒന്ന്.
അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങേണ്ടി വരും. ഞാന്‍ ഇതൊരും പരാതിയായി പറയുകയല്ല. ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.
ഇത്രയും കാലം അടുപ്പിച്ച് ഞാന്‍ വീട്ടില്‍ ഇരുന്നിട്ടില്ല. സ്കൂള്‍ കാലവും കോളേജ് കാലഘട്ടവും ഞാന്‍ ഹോസ്റ്റലിലായിരുന്നു.
എന്റെ വീട്ടുകാര്‍ കര്‍ക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബല്‍ ആയതെന്ന് ചിന്തിക്കാറുണ്ട് സിനിമ ചിത്രീകരണം നടക്കുമ്പോള്‍ ആ സെറ്റുകളി അമ്മയും കൂടെ എത്താറുണ്ട്.
അച്ഛനും ചില ദിവസങ്ങളില്‍ സമയം ചെലവഴിക്കാറുണ്ട്. സഹോദരിയും എല്ലായ്പ്പോഴും ഒപ്പം നില്ക്കാന് ശ്രമിക്കാറുണ്ട്.
ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു.
എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടേയും സന്തോഷത്തോടേയും വീട്ടില്‍ കുറെക്കാലം കഴിയാനാകുമെന്ന് ഞാന്‍ കരുതിയതേയില്ല.
കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം വാക്കുകള്‍ അവസാനിപ്പിക്കുന്നത്.