സൗന്ദര്യവും അഭിനയ മികവും ഒരു പോലെ സമന്വയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് രശ്മിക മന്ദണ്ണ. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നുക്കൊന്ന് മികച്ചതായതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാനും രശ്മികയ്ക്കായി.
വന്‍ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏകദേശം 13 മില്യണ്‍ ആളുകള്‍ നടിയെ പിന്തുടരുന്നു. രശ്മിക പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ വൈറലാകുമെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ…
കിരിക്ക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയത്. 2016 ല്‍ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് താരത്തിന് ലഭിച്ചിരുന്നത്.
വിജയ് ദേവരകൊണ്ട നായകന്‍ ആയി എത്തി ഗീതാഗോവിന്ദം തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ചതോടെ രശ്മികയുടെ സ്ഥാനം യുവാക്കളുടെയെല്ലാം ഹൃദയത്തിലായി.
പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇടയ്ക്ക് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും പുറത്തു വന്നിരുന്നു.
അടുത്തിടെ താരം പങ്കു വെച്ച പുതിയ വിശേഷം ആണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. കാര്‍ത്തി നായകനായ തമിഴ് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.
തമിഴ്‌നാടിനോടും തമിഴ് സംസ്‌കാരത്തോടും പ്രണയമാണ് എന്നാണ് താരം പറഞ്ഞത്. പ്രത്യേകിച്ചും തമിഴ്നാട്ടിലെ ഭക്ഷണത്തോട്.
വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഒരു തമിഴനെ വിവാഹം കഴിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ഒരു ദിവസം തമിഴ്നാടിന്റെ മരുമകളായി താന്‍ വരുമെന്നും താരം പറഞ്ഞു.
എന്നാല്‍ ഇത് കന്നഡക്കാര്‍ക്ക് അത്ര പിടിച്ചിട്ടില്ല. സ്വന്തം ദേശവും ഭാഷയും മറക്കരുതെന്നാണ് അവര്‍ രശ്മികയ്ക്കു നല്‍കുന്ന ഉപദേശം.