ഗീതാഗോവിന്ദം എന്ന ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദനയും.
പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ചു. ഇതിനിടയില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു.
തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വിവാഹം എന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഇതിനിടെ ഇപ്പോൾ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പുതിയ ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
കരിയറുമായി മുന്നോട്ടു പോകുന്നതുകൊണ്ട് ഉടനെ വിവാഹമില്ലെന്ന് രശ്മിക മുന്‍പു പറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷംതന്നെ വിവാഹം ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളോളം നീണ്ട പ്രണയം വിവാഹത്തിലെത്തിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുണ്ട് എന്നാണ് പുതിയ വിവരങ്ങള്‍.
ഈ വര്‍ഷം അവസാനത്തോടു കൂടി വിവാഹം നടത്താനാണ് താരങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് എന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.
എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ടാളും അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക എന്നാണ് പറഞ്ഞിരുന്നത്.
മുന്‍പ് ഒരഭിമുഖത്തില്‍ വിവാഹത്തെ ക്കുറിച്ച് നടി പറഞ്ഞതും ഇപ്പോള്‍ വൈറലാവുകയാണ്.
വിവാഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. കാരണം ഞാനിപ്പോഴും ചെറിയ പ്രായമാണ്.
അതേപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ അത് നമ്മള്‍ക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഒരാള്‍ ആയിരിക്കണമെന്നാണ് രശ്മിക പറഞ്ഞിരുന്നത്.
ഗീതാഗോവിന്ദം സിനിമയുടെ സെറ്റില്‍നിന്നും രണ്ടാള്‍ക്കും ഒരു സ്പാര്‍ക്ക് തോന്നിയതിനെപ്പറ്റിയും രശ്മിക പറഞ്ഞിരുന്നു.
അവന്റേതായ ലോകത്ത് സന്തോഷവാനും ലളിതമായിട്ടുള്ളൊരു വ്യക്തിയാണ് വിജയ് ദേവരകൊണ്ട എന്നാണ് നടിയുടെ അഭിപ്രായം.
ഗീതാഗോവിന്ദം ചെയ്യുന്ന സമയത്ത് ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നു. പക്ഷേ പരസ്പരം അവഗണിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സ്പാര്‍ക്ക് ഉണ്ടായിരുന്നു.
അവന് സ്പെഷ്യലാണെന്ന് എനിക്കും നേരെ തിരിച്ചുമൊക്കെ തോന്നിയിട്ടുണ്ടെന്നും അതെല്ലാം പ്രണയമായി മാറുകയായിരുന്നുവെന്നുമാണ് രശ്മിക പറഞ്ഞത്.