സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ സാമി സാമി എന്ന ഗാനത്തിന് ഇനി ചുവടുകൾ വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന.
പാട്ടിനൊപ്പം പലപ്പോഴായി താൻ ചുവടുകൾ വയ്ച്ചിട്ടുണ്ടെന്നും എന്നാൽ ഇനിയും അത് ആവർത്തിച്ചാൽ പുറംവേദനയും നടുവേദനയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രായം കൂടുന്തോറുമുണ്ടാകുമെന്നും രശ്മിക പറഞ്ഞു.
നേരിട്ട് കാണുന്പോൾ തന്റെ കൂടെ സാമി സാമി നൃത്തം ചെയ്യാമോ എന്ന ആരാധകന്റെ ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്.
ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമിക്കൊപ്പം നൃത്തം ചെയ്തു. ഇനിയും ആ ചുവടു വച്ചാൽ ഭാവിയിൽ നടുവേദന വരുമെന്നാണു തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം. രശ്മിക പറഞ്ഞു.
2021ൽ റിലീസ് ചെയ്ത പുഷ്പയിലെ ഗാനം അത്രയധികം ഹിറ്റായിരുന്നു. 500 മില്യനിലധികം ആളുകൾ കണ്ടു തീർത്ത ഈ ഗാനത്തിന്റെ സിഗ്നേച്ചർ സ്റ്റെപ്പുകൾക്ക് പലവേദികളിലായി രശ്മിക ചുവടുവയ്ച്ചിരുന്നു.
26കാരിയായ രശ്മിക തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ്. പുഷ്പ ദ റൂൾ, അനിമൽ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി റിലീസിനൊരുങ്ങുന്നത്.