നടി രശ്മി മന്ദാനയുടെ ഡീപ് ഫേക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെയാണ് പിടികൂടിയത്. മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പോലീസ്.
വ്യാജപ്പേരുകളിലായിരുന്നു നാലു പേർക്കും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടായിരുന്നത്. വീഡിയോ നിർമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഒരു മാസം മുൻപാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ് ഫേക് ദൃശ്യങ്ങൾ പ്രതികള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
രശ്മിക മന്ദാനയുടെ വിവാദ ഡീപ് ഫേക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കഴിഞ്ഞ നവംബർ പത്തിനാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നു കൗമാരക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇയാളുടെ ഡിവൈസില്‍ നിന്ന് വീഡിയോ ഡീപ് ഫേക് ആയി തയാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെയും ആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചിരുന്നു.
ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജ നിര്‍മിതിയാണ് ഡീപ് ഫേക് വിഡിയോ.
ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് രശ്മികയുടേതായി പ്രചരിച്ചത്. സംഭവത്തിൽ ഡൽഹി പോലീസിന് വനിതാ കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ഡൽഹി പോലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്. വിഷയത്തിൽ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ പുറത്തു വരുന്നതിനു മുമ്പ് ബോളിവുഡ് നടി കജോളിന്റെ എന്ന പേരിൽ വ്യാജ വീഡിയോയും പുറത്തുവന്നിരുന്നു.