സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രഷായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. എല്ലാ ഇന്‍ഡസ്ട്രിയിലും സാന്നിധ്യമറിയിച്ചാണ് നടി കരിയറില്‍ വന്‍ കുതിപ്പ് നടത്തുന്നത്. കന്നഡയില്‍ കിറിക്ക് പാര്‍ട്ടിയിലൂടെയാണ് നടി തരംഗമായത്. അത് ദക്ഷിണേന്ത്യയാകെ അറിയപ്പെട്ടതോടെ നടിയെ തേടി എല്ലാ ഇന്‍ഡസ്ട്രിയില്‍നിന്നും അവസരങ്ങള്‍ വരികയായിരുന്നു.
പുഷ്പ, ഗീതാ ഗോവിന്ദം, സുല്‍ത്താന്‍, വാരിസ്, പോലുള്ള വമ്പന്‍ ഹിറ്റുകളും നടിക്ക് ലഭിച്ചിരുന്നു. പുഷ്പയില്‍ ശ്രീവല്ലിയായുള്ള നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പുഷ്പയുടെ രണ്ടാം ഭാഗം വരാൻ പോകുന്നു.
പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രമാവാന്‍ രണ്ട് കോടി രൂപയാണ് നടി വാങ്ങിയത്. അതിനുശേഷം നടി ബോളിവുഡില്‍ വലിയ തിരക്കിലായി. പുഷ്പ ബോളിവുഡില്‍ വരെ വിജയമായി. ശ്രീവല്ലിയെ അവിടെയുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.
രണ്‍ബീര്‍ കപൂറിന്റെ ആനിമൽ എന്ന ചിത്രത്തിൽ രശ്മിക നായികയായി. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് പുഷ്പ രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുമ്പ് നടി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രശ്മികയ്ക്ക് മറ്റ് അഭിനേതാക്കളെ വച്ച് നോക്കുമ്പോള്‍ പുഷ്പയിൽ പ്രതിഫലം കുറവാണ് ലഭിച്ചത്. അതാണ് രണ്ടാം ഭാഗത്തില്‍ പ്രതിഫലം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. 4 കോടി രൂപയാണ് രണ്ടാം ഭാഗത്തില്‍ രശ്മിക വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബോളിവുഡിലെ മറ്റ് ചിത്രങ്ങള്‍ക്ക് അടക്കം അഞ്ച് കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. പുഷ്പ ആദ്യ ഭാഗത്തില്‍ 32 കോടിയാണ് അല്ലു അര്ജുന് പ്രതിഫലമായി ലഭിച്ചത്.
അതുപോലെ ചിത്രത്തിലെ നൃത്തരംഗത്തില്‍ മാത്രമെത്തിയ സാമന്തയ്ക്ക് അഞ്ച് കോടിയും, വില്ലനായി എത്തിയ ഫഹദ് ഫാസില്‍ എട്ടു കോടി രൂപയും വാങ്ങിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് നടി പ്രതിഫലം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.