തമിഴ് യുവതാരം കാർത്തി നായകനായി പുറത്തിറങ്ങിയ സുൽത്താൻ മികച്ച അഭിപ്രായമാണ് നേടിയത്.
ചിത്രത്തിലെ നായികയായി എത്തിയത് തെലുങ്ക് നടി രശ്മിക മന്ദാനയാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് സുല്‍ത്താനില്‍ രശ്മിക വേഷമിടുന്നത്.
ഇതിനിടെ, രശ്മികയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കാർത്തി. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നുവെന്ന് താരം പറഞ്ഞു.
പാല് കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യുമെന്നും കാർത്തി പറയുന്നു.
കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക കാമറയുടെ അടുത്തേക്ക് പോവുകയും ചെയ്യും -കാര്‍ത്തി കൂട്ടിച്ചേർക്കുന്നു