മമ്മൂക്കയുടെ ഒരു സിനിമയിൽ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം.
പക്ഷേ ഞങ്ങൾ തമ്മിലുളള കോന്പിനേഷൻ, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല. പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗിൽ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിട്ടുണ്ടായിരുന്നു.
അന്ന് ഞാൻ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മൾ ഒരുമിച്ച് ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു.
അദ്ദേഹത്തെ പോലെ ഒരു മഹാനടൻ എന്നെ ഒരു സിനിമയിൽ ഓർത്തിരിക്കുക. അതും കൂടെ ഒരു കോന്പിനേഷൻ പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹത്തെ ലൊക്കേഷനിൽ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും കോന്പിനേഷൻ ഒന്നും ഇല്ലാതിരുന്ന ഒരു ആർട്ടിസ്റ്റിനെ ഓർത്തിരിക്കുക എന്ന് പറയുന്പോ അത് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
എനിക്ക് സന്തോഷം കൊണ്ട് കണ്ണിലൊക്കെ വെളളം നിറഞ്ഞു. അന്ന് ഞാൻ കാണുന്നവരോട് ഒക്കെ പറഞ്ഞു, അദ്ദേഹം എന്നെ ഓർത്തിരിക്കുന്നു ദൈവമേ. അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാൻ കരുതുന്നു. -രശ്മി സോമൻ