റെനീഷ് മാത്യു
കണ്ണൂർ: ഓഗസ്റ്റ് 15 ന് വീട്ടിൽ ദേശീയ പതാക ഉയർത്താത്ത മോട്ടോർ വാഹന വകുപ്പിലെ 56 ജീവനക്കാർക്കെതിരേ മെമ്മോ നല്കി ട്രാൻസ്പോർട്ട് കമ്മീഷ്ണർ.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഓഫീസിൽ നേരിട്ട് ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർ വീട്ടിൽ പതാക ഉയർത്തി ഫോട്ടോ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വാട്സ് ആപ്പിൽ അയച്ചുകൊടുക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
എന്നാൽ, ഓഫീസിലെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കുകയോ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്യാത്ത 56 പേർക്കാണ് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് നോട്ടീസ് നൽകിയിരിക്കുന്നത്.
കമ്മീഷണറുടെ നിർദേശത്തിന്റെ ലംഘനമായിട്ടാണ് ഇത് കണക്കാക്കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് നിർദേശമുണ്ട്. നോട്ടീസ് കിട്ടിയവരിൽ സീനിയർ സൂപ്രണ്ട് മുതലുള്ളവരുണ്ട്.
കമ്മീഷണറുടെ നോട്ടീസിനെതിരേ മോട്ടോർ വാഹന വകുപ്പിലും പ്രതിഷേധം വ്യാപകമാണ്.