കോട്ടയം: ഹര്‍ത്താലിന്റെ പേരു പറഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം. രാഷ്ട്രദീപികയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രത്തില്‍ കൃത്രിമം കാട്ടിയാണ് ആസൂത്രിത വ്യാജപ്രചരണം നടത്തുന്നത്.
‘ഞാന്‍ നാളത്തെ ഹര്‍ത്താലിന് എതിര്’ എന്ന് എഴുതിയ പോസ്റ്റാണ് രാഷ്ട്രദീപികയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്. ഇന്നുച്ചയോടെയാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് സാമൂഹിക വിരുദ്ധര്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. വ്യാജപ്രചരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മാനേജ്‌മെന്റ് അറിയിച്ചു.