ചിഹ്നം നോക്കി എടുത്തോളൂ, ഞാൻ റെഡി ; ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് രംഗത്തിറങ്ങാൻ തയാറായി രാഷ്ട്രീയ മാസ്കുകൾ; ഓർഡറിനായി കാത്ത് പ്രിന്‍റിംഗ് സ്ഥാപനങ്ങൾ


ആ​ലു​വ: കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ല്ലാം ത​ന്നെ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തു​ണ്ട്.

ഈ ​മു​ഖാ​വ​ര​ണം മ​നു​ഷ്യ​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ മാ​സ്കും പ്ര​ചാ​ര​ണ വേ​ദി​യാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ.

കൈ​പ്പ​ത്തി, അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം, താ​മ​ര ചി​ഹ്ന​ങ്ങ​ളി​ലു​ള്ള വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലെ മാ​സ്കു​ക​ൾ ഇ​തി​ന​കം പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ട​യാ​ള​ങ്ങ​ളും റെ​ഡി​യാ​ണ്.

ഓ​ർ​ഡ​ർ കി​ട്ടി​യാ​ലു​ട​ൻ മാ​സ്ക്കു​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കാ​ൻ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്.

മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് ഏ​റെ പ്ര​ചാ​ര​മു​ള്ള എ​ൻ 95 മാ​സ്ക്കു​ക​ൾ ത​ന്നെ​യാ​ണ് ചി​ഹ്നം​പ​തി​പ്പി​ച്ച് ക​ട​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഒ​രെ​ണ്ണ​ത്തി​ന് മാ​ത്ര​മാ​യി 20 രൂ​പ വ​രു​മെ​ങ്കി​ലും കൂ​ടു​ത​ൽ എ​ടു​ത്താ​ൽ ഇ​ള​വു​ണ്ടാ​കും.

ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​താ​യി ആ​ലു​വ​യി​ലെ എ​സ് ആ​ൻ​ഡ് എ​സ് പ്രി​ന്‍റിം​ഗ് ഉ​ട​മ സ​ലാം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ക​ഴി​ഞ്ഞാ​ൽ ചാ​ക​ര പ്ര​തീ​ക്ഷി​ച്ചു മാ​സ്ക് പ്രി​ന്‍റ് ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ.

Related posts

Leave a Comment