തൊഴിൽ -രാ​ഷ്‌ട്രീയം,  പക്ഷെ കോടീശ്വരനാണ്; കോട്ടയത്തെ രാഷ്ട്രീയ- സാമുദായിക- ഉന്നത ഉദ്യോഗസ്ഥരുടെ  സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ   ഇഡിക്ക് പരാതി


കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ന​ധി​കൃ​ത സ്വ​ത്ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്ത​ിന് ഇ​ഡി എ​ത്തു​മോ? മി​ക്ക പൊ​തു പ്ര​വ​ർ​ത്ത​ക​ക​ർ​ക്കും മ​റ്റു തൊ​ഴി​ലു​ക​ളി​ല്ല.

രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​രം​ഭ കാ​ല​ത്ത് ദ​രി​ദ്ര​രാ​യി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ കോ​ടി​ക​ളു​ടെ ആ​സ്തി​യു​ള്ള​വ​രാ​ണ്. ഭൂ​മാ​ഫി​യ, റി​സോ​ർ​ട്ട് മാ​ഫി​യ, ബ്ലേ​ഡ് മാ​ഫി​യ ബി​നാ​മി​ക​ളാ​യി മാ​റി​യ പ​ല​ർ​ക്കും സ്വ​ന്ത​മാ​യി പാ​റ​മ​ട​ക​ളും മ​റ്റു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഭൂ​മി ഇ​ട​പാ​ടു​ക​ളും ബി​നാ​മി പേ​രി​ൽ കോ​ടി​ക​ൾ വി​ല വ​രു​ന്ന വീ​ടു​ക​ളും ഫ്ളാ​റ്റും വി​ല്ല​ക​ളു​മു​ണ്ട്. ഇ​തെ​ല്ലാം കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് നേ​ടി​യി​ട്ടു​ള്ള​താ​ണ് പ​ല​രും.

ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ വ​രു​മാ​ന​ത്തി​ൽ ക​വി​ഞ്ഞ സ്വ​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് വ​കു​പ്പി​ന് (ഇ​ഡി) ആം ​ആ​ദ്മി ക​ൺ​വീ​ന​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​എ​സ് പ​ത്മ​കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

സ്വത്തുക്കൾ ബിനാമി പേരിൽ?
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക്കൊ​പ്പം ന​ൽ​കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ത​ങ്ങ​ളു​ടെ സ്വ​ത്തു സം​ബ​ന്ധി​ച്ച കൃ​ത്യ​വി​വ​രം ന​ൽ​കാ​റി​ല്ലെ​ന്നും

ബി​നാ​മി പേ​രി​ലാ​ണ് മി​ക്ക നേ​താ​ക്ക​ളു​ടെ​യും സ്വ​ത്തു​ക്ക​ളെ​ന്നും വി​വി​ധ മു​ന്ന​ണി​ക​ൾ സം​സ്ഥാ​നം ഭ​രി​ച്ചി​രു​ന്ന​പ്പോ​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ൾ സ​ന്പാ​ദി​ച്ച സ്വ​ത്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും ഇ​തെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ്, വി​വി​ധ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു​ക​ൾ, ബി​ജെ​പി അ​ട​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എം​പി, എം​എ​ൽ​എ, വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സ​മു​ദാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ്വ​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, ലോ​ക്ക​ൽ ബോ​ഡി എ​ൻ​ജി​നീ​യ​ർ​മാ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ​മാ​ർ, കെഎസ്ഇ​ബി എ​ൻ​ജി​നീ​യ​ർ​മാ​ർ,

വാ​ട്ട​ർ അ​തോ​റി​റ്റി എ​ൻ​ജി​നീ​യ​ർ​മാ​ർ, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഇ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ജോ​ലി​ക്കു ക​യ​റു​ന്പോ​ഴും ഇ​പ്പോ​ഴു​മു​ള്ള സ്വ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment