ആലിയ ഭട്ടിനെ നായികയാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത റാസി എന്ന ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തിയതായി പാക് മാധ്യമങ്ങൾ. ഹരീന്ദർ സിക്കയുടെ കോളിംഗ് സെഹ്മത് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
പാക് സൈനികോദ്യോഗസ്ഥനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതി പിന്നീട് ഇന്ത്യൻ ചാരയായി പ്രവർത്തിക്കാൻ നിർബന്ധിതയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ പാക്കിസ്ഥാനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പാക് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതത്രേ.
ഇതേ കാരണത്താൽ തന്നെ പാക്കിസ്ഥാനിലെ വിതരണക്കാരും ചിത്രത്തോട് മുഖം തിരിച്ചിരുന്നു. അതേസമയം ഇത് ഒരു യുദ്ധചിത്രമല്ലെന്നും വ്യക്തിബന്ധങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റാസിയിൽ അഭിനയിച്ച നടൻ വിക്കി കൗശൽ മുന്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.