ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലേക്ക് എത്തിയത്. കുഞ്ഞുനാൾ മുതലേ എനിക്ക് സിനിമ ഇഷ്ടമാണ്. ഊഴം സിനിമയിലൂടെയാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത് എന്നാണ് എല്ലാവരും കരുതുന്നത്.
പക്ഷേ ഞാൻ അതിന് മുമ്പ് മൗനം എന്നൊരു ആർട്ട് ഫിലിം ചെയ്തിരുന്നു. മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ തിരക്കഥയും എം.ജെ. രാധാകൃഷ്ണൻ സാർ ഛായാഗ്രഹണവും നിർവഹിച്ച സിനിമ.
സുരേഷ് മച്ചാട് ആയിരുന്നു സംവിധാനം നിർവഹിച്ചത്. മുല്ലനേഴി സാറിന്റെയും തിലകൻ സാറിന്റെയും കൂടെ കുറച്ച് നേരത്തേക്കാണെങ്കിലും അഭിനയിക്കാൻ പറ്റി.
തുടക്കം തന്നെ ഇങ്ങനെ ഒരു ടീമിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. മലയാള സിനിമയുടെ പ്രൗഢി തന്നെയായ അവരുടെ കൂടെ നിൽക്കാനും സംസാരിക്കാനും അഭിനയിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. -രസ്ന പവിത്രൻ