സ്റ്റിയറിംഗ് ബാലൻസ് കൂടി കിട്ടാൻ ഒരു ഞായറാഴ്ച അടുത്ത വീട്ടിലെ ചേട്ടനൊപ്പം ഞാനും ചേച്ചിയും ഡ്രൈവിങ് പഠിക്കാന്‍ ഇറങ്ങി. ഒരു ഗ്രൗണ്ടിലേക്കാണ് പോയത്.
അവിടെ വണ്ടി ഓടിക്കുന്നത് റിസ്ക് ആണെന്ന് കുറച്ച് പേര് പറഞ്ഞിരുന്നു. ഒരുപാട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
അതുകൊണ്ട് തിരക്കില്ലാത്ത ഇട റോഡിലായിരുന്നു ഓടിച്ചു നോക്കാന്‍ പോയത്. ആശാന്റെ കൂടെ വണ്ടി ഓടിച്ചിട്ടുള്ള അമിത ആവേശത്തില്‍ വാഹനം ഓടിക്കാന്‍ കൂളായി തന്നെ ഞാനിരുന്നു.
വണ്ടിയില്‍ കയറി ഫസ്റ്റ് ഇട്ട് ആക്സിലേറ്ററില്‍ കാല് കൊടുത്തത് മാത്രമേ ഓര്മയുള്ളു. പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണ്.
കാറിന്റെ ഒരു ഭാഗം മൊത്തം തകര്‍ന്ന് പോയി. ഹെഡ് ലൈറ്റും പൊട്ടി. അന്നത്തോടെ വാഹനം ഓടിക്കുന്നത് ഞാന്‍ നിര്‍ത്തി. പേടി കൊണ്ടല്ല, ആകെ നാണക്കേട് ആയി. -രസ്ന പവിത്രൻ