കോട്ടയം: കേന്ദ്രസർക്കാരിന്റെ നയങ്ങൾ പത്രവ്യവസായത്തെ പ്രതിസന്ധിയിലേക്കു നയിക്കുന്നതായി മന്ത്രി പി. തിലോത്തമൻ അഭിപ്രായപ്പെട്ടു. ന്യൂസ്പ്രിന്റുകൾക്ക് ടാക്സ് ഏർപ്പെടുത്തിയും ഗവ. പരസ്യങ്ങളിൽ കുറവു വരുത്തിയും പത്രസ്ഥാപനങ്ങളെ ഞെരുക്കുകയാണ്.
കേന്ദ്രത്തിന്റെ പുതിയ തൊഴിൽ നിയമത്തിനെതിരേയും പോർമുഖങ്ങൾ തുറക്കേണ്ട സാഹചര്യത്തിലാണ് തൊഴിലാളികളെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ 36-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. വി.ബി. ബിനു, ജനറൽ സെക്രട്ടറി ജയിസണ്‍ മാത്യു, വഹാബ് ഓലിക്കൽ, ജോണ്‍ മാത്യു, വി.കെ. റോയി, ബിജു ആർ., സിബിച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. നോണ്‍ ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും അർഹതപ്പെട്ട എല്ലാവർക്കും അംഗത്വം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.