അപ്പാർട്മെന്റിൽ എലികളാൽ ബുദ്ധിമുട്ടുന്ന അവസ്ഥ വന്നാൽ എന്നാകും സ്ഥിതി. അത്തരം ഒരു ദുരിതത്തിലൂടെ കടന്നു പോകുകയാണ് ന്യൂയോർക്ക് സിറ്റിയിലെ ഒരു അപാർട്മെന്റിലെ താമസക്കാർ. സ്റ്റാർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബുഷ്വിക്ക് സൈറ്റിലെ അപാർട്മെന്റിലെ താമസക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്.
കെട്ടിടത്തിലെ വൃത്തിയില്ലായ്മ കാരണമാണ് എലികൾ കുമിഞ്ഞ് കൂടുന്നത്. തൻമൂലം താമസക്കാരെ അത് ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. എലികൾ പെരുകുന്നതോടെ പല അസുഖങ്ങളും അവർക്ക് പിടിപെടാൻ തുടങ്ങി. വീടുകളിൽ മുഴുവൻ പൂപ്പലും ചിലന്തിവലകളുമാണ്. എലികളുടെ എണ്ണം ദിനംപ്രതി കൂടുന്നതോടെ മുറിയിൽ കാലെടുത്ത് കുത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായി.
കെട്ടിട ഉടമയോട് ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും വേണ്ട യാതൊരു നടപടിയും അവർ സ്വീകരിച്ചില്ല. മൂന്ന് ലക്ഷമാണ് വാടക കൊടുക്കുന്നത്. എന്നിട്ടു പോലും താമസക്കാരോട് യാതൊരു കരുണയും ഇവർ കാണിക്കുന്നില്ല.