ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അഞ്ചാം ക്ലാസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ 11 വയസുകാരന് കസ്റ്റഡിയില്‍. വളര്‍ത്ത് മൃഗമായ എലിയെ കൊന്നതിലുള്ള വൈരാഗ്യത്തിലാണ് താന്‍ കൃത്യം നടത്തിയതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു.
കല്ല് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടി തന്നെ സ്ഥിരമായി മൊബൈല്‍ ഗെയിം കളിയില്‍ തോല്പ്പിക്കാറുണ്ടായിരുന്നുവെന്നും ഇതില്‍ തനിക്ക് വൈരാഗ്യമുണ്ടായിരുന്നതായും 11കാരന് പോലിസിനോടു പറഞ്ഞു.
നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം കുട്ടിയെ കറക്ഷണല്‍ ഹോമിലേക്കു മാറ്റുമെന്ന് പോലീസ് അറിയിച്ചു