തിരുവനന്തപുരം: മലിനജലത്തില്‍ ഇറങ്ങിയവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ 100 മില്ലി ഗ്രാമിന്റെ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ രണ്ട് എണ്ണം ഭക്ഷണത്തിനു ശേഷം കഴിക്കണം. ഇങ്ങനെ നാലു മുതൽ അഞ്ചു വരെ ആഴ്ച കഴിക്കണം.
പ്രതിരോധ മരുന്നു കഴിക്കാത്തവരില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു നിര്‍ദേശം. പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.
ശ്രദ്ധയോടെ നീങ്ങാം
- കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്.
- * വെളളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
- * കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
- *ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
- * കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
- * കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
- * കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
- * കുടിക്കാൻ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക.
- * എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
- * ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ
എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക - * കെട്ടിക്കിടക്കുന്ന വെളളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെളളത്തിൽ കാൽ കഴുകുക.
- * പുറത്തു സഞ്ചരിക്കുന്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്.
- * കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.