കൂത്തുപറമ്പ്: എലിപ്പനി വ്യാപനം പോലെയുള്ള പ്രതിസന്ധി നേരിടാൻ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും നിപ്പ വൈറസിനെ നേരിട്ട രീതിയിൽ തന്നെ എലിപ്പനിയെയും പിടിച്ചു കെട്ടുമന്നും മന്ത്രി കെ. കെ.ശൈലജ .വേങ്ങാട് ദർഗയിൽ ഹസ്രത്ത് ശൈഖ് അബ്ദുള്ളാ ഷാ ഖാദിരി അൽ ഖദീരി ഉപ്പാവയുടെ പത്താമത് ഉറൂസെ ഉപ്പാവയുടെ ഭാഗമായി നടന്ന സർവ മത സൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രവചനങ്ങൾക്ക് അതീതമായ മഴയാണ് ഈ വർഷം ലഭിച്ചത്. കണക്ക് കൂട്ടിയതിനേക്കാൾ വെള്ളം ഉയർന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണെന്നും മന്ത്രി പറഞ്ഞു. ഹസ്രത്ത് ശൈഖ് മസീഹ സത്താർ ഷാ ഖാദിരി അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒന്നര ലക്ഷം രൂപ എ.ടി. അബ്ദുൽ അസീസ് ഹാജി മന്ത്രി കെ.കെ. ശൈലജക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി.സുമേഷ്, മുൻ മന്ത്രി കെ.പി.മോഹനൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി, സയിദ് ഫസൽ ഹുസൈൻ തങ്ങൾ, നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ്ലെറ്റ് മാത്യു എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു, മട്ടന്നൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കെ.ശശിധരൻ, എം.രാജൻ, സി.കെ. രാഘവൻ, പ്രദീപൻ തൈക്കണ്ടി ,കെ.പദ്മനാഭൻ, സി.കെ. പുരുഷോത്തമൻ, എൻ.കെ.മധു ,പി.വി. റൗഫ് ,എ.ടി.അബ്ദുൽ അസീസ് ഹാജി എന്നിവർ പ്രസംഗിച്ചു.
നിപ വൈറസ് പ്രതിരോധത്തിൽ മികവ് തെളിയിച്ച മന്ത്രി കെ.കെ. ശൈലജ, പ്രളയ ദുരന്ത മേഖലയിൽ മികച്ച നിലയിൽ പ്രവർത്തിച്ച ജില്ല പോലീസ്, 122 ഇൻഫന്ററി ബറ്റാലിയൻ, ഫയർ ഫോഴ്സ്, മത്സ്യ തൊഴിലാളികൾ, പത്രപ്രവർത്തക അവാർഡ് ജേതാവ് ഷമീർ ഊർപ്പള്ളി , മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. ധനഞ്ജയൻ , പഞ്ചഗുസ്തിയിൽ ദേശീയ ചാംപ്യൻ ഷിജു പാലയോട് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.