യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. എന്നാൽ അത്തരം യാത്രകളിൽ ദുരനുഭവങ്ങൾ നമ്മെ തേടി എത്തിയാൽ ആ യാത്ര ഒരിക്കലും മനസിൽ നിന്ന് മായില്ല.
അത്തരമൊരു ദുരനുഭവം നേരിട്ട ട്രയിൻ യാത്രയുടെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. മാൻഗിരീഷ് ടെൻഡുൽകർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്.
ഒക്ടോബർ 15ന് മുംബൈ ലോക്മാന്യ തിലകിൽ നിന്ന് മഡ്ഗാവ് വരെ പോവുകയായിരുന്ന ട്രെയിനിൽ ട്രെയിൻ പാൻട്രിയിൽ ഓടിനടക്കുന്ന എലികളുടെ ശബ്ദം കേട്ടാണ് മനീഷ് നിന്നത്.
പെട്ടെന്ന് തന്നെ തന്റെ ഫോണെടുത്ത് അവയുടെ വീഡിയോ പകർത്തുകയും ചെയ്തു. കുടുംബത്തിനൊത്തുള്ള യാത്രക്കിടെയാണ് മനീഷിനു ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഉടൻ തന്നെ വിഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു റെയിൽവേക്കാരൻ എന്ന നിലയിലും ഒരു ട്രെയിൻ യാത്രികൻ എന്ന നിലയിലും എനിക്കേറ്റ വലിയ ആഘാതമാണ് ഇത്.5/10/2023 തീയതിയിലെ 11099 LTT MAO എക്സ്പ്രസിൽ ഞാൻ എന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഈ രംഗം എന്റെ കണ്ണിൽ ഉടക്കിയത്.എന്ന കുറിപ്പോടെയാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്. സംഭവത്തെ കുറിച്ച് ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും പ്രയോജനം ഉണ്ടായില്ല.
ട്രെയിൻ പാൻട്രിയിൽ തുറന്നു വെച്ചിരിക്കുന്ന ഭക്ഷണത്തിനു ചുറ്റും എലികൾ ഓടി നടക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. പാത്രത്തിനുള്ളിൽ നിന്നും എന്തോ ഒന്ന് എലി തിന്നുന്നതും കാണാം.
വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.ഇത്രയും വൃത്തി ഹീനമായ സ്ഥലത്താണോ ഭക്ഷണം പാകം ചെയ്യുന്നത്. എങ്ങനെ വിശ്വസിച്ച് ട്ര യിനിൽ നിന്ന് എങ്ങനെ ഭക്ഷണം കഴിക്കുമെന്നാണ് പലരും ചോദിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.