കൊച്ചി: രാവിലെ കട തുറന്ന ഉടമ വിഗ്രഹത്തിനു മുന്നിൽ കത്തിച്ചുവച്ച വിളക്കിലെ തിരി എലി കൊണ്ടുപോയി.
ഈ തിരിയിൽ നിന്ന് തീ പടർന്ന് കടയ്ക്കു തീപിടിച്ചു. ഇന്ന് രാവിലെ 9.30-ന് എളമക്കര പൊറ്റക്കുഴി ജംഗ്ഷനിലെ ജയ ഹാർഡ് വെയർ ഷോപ്പിലാണ് എലിയുടെ തീക്കളി.
രാധാമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാർഡ് വെയർ ഷോപ്പ്. തീ പടരുന്നതുകണ്ട് കടയുടമ തന്നെ തീ അണച്ചതിനാൽ വലിയ അപകടം ഉണ്ടായില്ല.