തിരുവനന്തപുരം: കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ എലി കരണ്ടെന്ന് പ്രോസിക്യൂഷന്‍.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്.
2016ല്‍ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഇത്. സ്കൂള്‍ വിദ്യാര്‍ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ സാബുവിനെ കന്‍റോൺമെന്‍റ് പോലിസ് പിടികൂടിയിരുന്നു.
കേസിന്‍റെ വിചാരണ നടപടികള്‍ക്കായി തൊണ്ടിമുതല്‍ പുറത്തെടുത്തപ്പോളാണ് ഇതില്‍ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്.
എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.