അന്നത്തെ ആ ചുള്ളന്‍ ഇന്ന് ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ഒരാള്‍; പ്രമുഖനായ വ്യക്തിയുടെ കുട്ടിക്കാലത്തെ ചിത്രം വൈറലാകുന്നു…

ഇന്ത്യ കണ്ട വ്യവസായികളില്‍ ഒന്നാംനിരയിലാണ് രത്തന്‍ ടാറ്റയുടെ സ്ഥാനം. അടുത്തിടെയാണ് രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. വാഹന വ്യവസായ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ടാറ്റ ഇന്‍സ്റ്റഗ്രാമിലും മോശമാക്കിയില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയെ വിസ്മയിപ്പിക്കുകയാണ്. ഇത്തരം രസകരമായ പോസ്റ്റുകള്‍ മൂലം ഇദ്ദേഹത്തിന് പ്രതിദിനം ഫോളോവേഴ്‌സ് കൂടുകയാണ്.

കഴിഞ്ഞദിവസം ഇദ്ദേഹം തന്റെ ഒരു ചെറുപ്പകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുണ്ടായി. ഇത് കണ്ട് സോഷ്യല്‍ മീഡിയ ഒന്നാകെ അത്ഭുതപ്പെട്ടു എന്നു തന്നെ വേണം പറയാന്‍. യുവാവായിരുന്ന രത്തന്‍ ടാറ്റയ്ക്കു മുമ്പില്‍ ബോളിവുഡ് താരങ്ങള്‍ പോലും നിഷ്പ്രഭരായിരിക്കും. അത്രയ്ക്ക് സുന്ദരന്‍.

ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്നു രത്തന്‍ നാവല്‍ ടാറ്റ. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലിസെര്‍വീസസ്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന ഇദ്ദേഹം 2012 ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ കാലത്താണ് പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്പന ചെയ്തു നിര്‍മ്മിച്ച ആദ്യത്തെ കാറുകളായ ഇന്‍ഡിക്കയും നാനോയും ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കിയത്.

https://www.instagram.com/p/B7pqb-0nlv4/?utm_source=ig_embed

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ബഹുമതിയും നാനോയ്ക്കു സ്വന്തമാണ്. വിദേശകമ്പനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു. ഇത്തരത്തില്‍ അസാധ്യമെന്നു കരുതിയ പലപല കാര്യങ്ങള്‍ നടത്തി ഇന്ത്യക്കാരെ അമ്പരപ്പിച്ച ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രവും ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

Related posts

Leave a Comment