ചങ്ങനാശേരി: സകൂട്ടർ മോഷ്്ടിച്ച കേസിൽ ചങ്ങനാശേരി പോലീസ് പിടികൂടിയയാൾ നിരവധി മോഷണക്കേസുകളിൽ പ്രതി. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറന്പിൽ രതീഷ്(22)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ 19ന് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിന്റെ മുന്പിൽ പാർക്ക് ചെയ്തിരുന്ന ആശുപത്രി ജീവനക്കാരന്റെ ആക്ടീവ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്.
മോഷണ കേസുകളിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 29-നാണ് പുറത്തിറങ്ങിയത് തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് സ്്കൂട്ടർ മോഷ്്ടിക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന കാലയളവിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ രതീഷ് നിരവധി വാഹനമോഷണം, ഭവനഭേദനം, കാണിക്കവഞ്ചി, മോഷണ കേസുകളിലെ പ്രതിയാണെന്നും കറുകച്ചാൽ, കീഴ്വായ്പൂർ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുള്ളതായും പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ അബ്ദുൾ കലാം ആസാദ്, എസ്ഐ രാഹുൽ, എസ്ഐ രമേശൻ, എഎസ്ഐമാരായ സിജു, ജിജു, ഷിനോജ് പോലീസുകാരായ തോമസ് സ്റ്റാൻലി, ഉണ്ണികൃഷ്ണൻ, ആന്റണി എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.