അമ്പലപ്പുഴ: യുവാവ് സുമനസുകളുടെ സഹായം തേടുന്നു.പുന്നപ്ര തെക്ക് പഞ്ചായത്ത് 16-)o വാർഡ് പുത്തൻവീട്ടിൽ പരേതനായ രാജുവിന്റെ മകൻ രതീഷ് (27) ആണ് സഹായം തേടുന്നത്.
സ്വകാര്യ വാഹന ഷോറൂമിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്ന രതീഷിന് നവംബർ 21ന് വൈകിട്ട് പുന്നപ്ര കപ്പക്കടക്കു സമീപമുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജീവിതം ദുരിതപൂർണമായത്.
ഇടതുകാലിനും ഇടുപ്പെല്ലിനും ഏറ്റ ക്ഷതം ശരീരം തളർത്തി.സുഹൃത്തിൻ്റെ ബൈക്കിനു പിന്നിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന മറ്റൊരു ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയായിരുന്നു അപകടം.
റോഡിൽ തെറിച്ചുവീണ രതീഷിന്റെ ദേഹത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ചു.ബസിന്റെ മുൻ ചക്രത്തിനടിയിൽപ്പെട്ടെങ്കിലും ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് രതീഷ് പറഞ്ഞു.
തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 95 ദിവസത്തെ ചികിത്സയും ഇതിന്റെ ഭാഗ്മായി മുന്നോളം ശസ്ത്രക്രിയകളും.
ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും ഇനിയും മൂന്നുവർഷത്തെ തുടർ ചികിത്സയും ശസ്ത്രക്രിയകളും ആവശ്യമാണന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
5 ലക്ഷത്തിൽപ്പരം രൂപ ചെലവു വന്നു.തുടർ ചികിത്സക്ക് 7 ലക്ഷത്തോളം രൂപ ഇനിയും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
17 വർഷം മുമ്പാണ് രതീഷിൻ്റെ അച്ഛൻ മരിച്ചത്.സ്വന്തമായി വീടും സ്ഥലവുമില്ലാത്തതിനാൽ സഹോദരി ആശയും ഭർത്താവും വാടകക്കു താമസിക്കുന്ന വീട്ടിലാണ് രതീഷും അമ്മ ഉഷയും ഉഷയുടെ അമ്മ മണി (75)യുമടങ്ങുന്ന കുടുംബം കഴിയുന്നത്.
സ്വകാര്യ തുണിക്കടയിലെ ജീവനക്കാരിയായ ഉഷക്കു കിട്ടുന്ന തുഛ വരുമാനത്തിൽ നിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടും, പണം പലിശക്കെടുത്തും കടം വാങ്ങിയുമാണ് ഇതുവരെയുള്ള രതീഷിന്റെ ചികിത്സ നടന്നത്.
ഇവരെ സഹായിക്കാൻ സന്മനസുള്ളവർ ഫെഡറൽ ബാങ്ക് മുല്ലക്കൽ ശാഖയിൽ ഉഷ രാജുവിൻ്റെ പേരിലുള്ള 10150100294389 എന്ന അക്കൗണ്ട് നമ്പരുമായി ബന്ധപ്പെടണം.ഐ എഫ് എസ് ഇ കോഡ്- എഫ് ഡി ആർ എൽ 0001015. ഫോൺ – 8943 194665.