സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍

fb-pinarai

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആവശ്യകതയും പ്രത്യേകതയും മനസിലാക്കാതെയാണ് കേരളത്തിന്റെ വിഹിതം വെട്ടിക്കുറിച്ചിരിക്കുന്നതെന്നും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റക്കെട്ടായി ശ്രമിച്ചതിന്റെ ഫലമായാണ് അന്യ സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത രീതിയില്‍ റേഷന്‍ വിഹിതം കേരളം നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കന്നത് സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കുന്നില്ല. സംസ്ഥാനം ഇതിന്റെ ദുരിതമാണ് അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts