ആലപ്പുഴ: റേഷന്‍കടയിലും സപ്ലൈ ഓഫീസിലും ഭക്ഷ്യമന്ത്രി പി. തിലോത്തമന് പരിശോധന നടത്തി. അമ്പലപ്പുഴ താലൂക്കി ലെ ചില റേഷന്‍കടകളില്‍ അരി കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രി പരിശോധന നടത്തിയത്. ആലപ്പുഴ മംഗലത്തെ റേഷന്‍കടയിലെ രജിസ്റ്റര്‍ പരിശോധനയില്‍ ഇവിടെ കൃത്യമായി അരി വിതരണം ചെയ്യുന്നില്ലെന്ന് മന്ത്രി കണ്ടെത്തി.
അരി കൃത്യമായ അളവില്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളും മന്ത്രിക്ക് പരാതി നല്കി. അരി കൃത്യമായി നല്‍കിയിട്ടും ഉദ്യോഗസ്ഥരുടേയും റേഷന്കടക്കാരുടേയും അനാസ്ഥമൂലം ജനങ്ങളില്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ സപ്ലൈ ഓഫീസിലും മന്ത്രി പരിശോധന നടത്തി. ഇവിടെനിന്നും കൃത്യമായി അലോട്ട്മെന്റ് നല്‍കുന്നതിലും വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് മറ്റ് സപ്ലൈ ഓഫീസുകളിലും പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില റേഷന്‍കടകളില്‍ ഡിസംബര്‍ മാസത്തെ അരി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരിശോധന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അരി വിതരണം കാര്യക്ഷമമാക്കുവാനും മന്ത്രി നിര്‍ദ്ദേശിച്ചു.