വണ്ടിത്താവളം:പെരുമാട്ടിപഞ്ചായത്തിലെ വിവിധ കോളനികളിലെ 177 ആദിവാസി കുടുംബങ്ങള്‍ക്ക് മൂന്നുമാസമായി സര്‍ക്കാര്‍ റേഷന്‍ ലഭിച്ചില്ല. പുതുവത്സരദിനത്തില്‍ നാട്ടുകാര്‍ ഉപവാസമനുഷ്ഠിച്ച് പ്രതിഷേധിച്ചു. ആദിവാ സിസംരക്ഷണസംഘത്തിന്െറ നേതൃത്വത്തില്‍ പ്ലാച്ചിമട സമരപന്തലില്നടന്ന ഉപവാസസമരം വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.ശക്തിവേല്‍ അധ്യക്ഷനായി. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ സര്‍ക്കാര്‍ പുറമ്പോക്കിലും മറ്റുമായി താമസിച്ചുവരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് മുമ്പ്് റേഷന്‍കാര്‍ഡ് ഇല്ലായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിലേക്ക് നല്കിയ നിവേദനത്തിന്െറഅടിസ്ഥാനത്തില്177താത്ക്കാലികറേഷന്കാര്ഡുകള് അനുവദിച്ചിരുന്നു. അത് പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അസാധുവായതാണ് പ്രശ്നത്തിന് കാരണം. ഇക്കഴിഞ്ഞമൂന്നുമാസമായി ഒരു കിലോ അരിപോലും ഈ താല്കാലികആദിവാസികാര്ഡുടമകള്ക്ക് ലഭിച്ചില്ല. ഒരുമാസം മുന്‍പ് ഭക്ഷ്യമന്ത്രിക്ക് പരാതിപ്പെട്ടെങ്കിലും ഇതുവരെയായി ഒരു നടപടിയും ഉണ്ടായില്ലെന്ന് അവര്‍ ആരോ പിച്ചു. വീടില്ലാത്തവരെ സ്ഥിരം കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ഫോട്ടോയെടുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതാണെന്ന് സമരനേതാക്കള്‍ ആരോപിക്കുന്നത്.
പൊതുജനംപുതുവത്സരംആഘോഷിക്കുമ്പോഴും ആദിവാസികള്‍ അവഗണനയില്‍ നിന്ന് കരകയറാന്‍ നടപടികള്‍ ഇല്ലെന്ന് യോഗം വിലയിരുത്തി.ആദിവാസി സംരക്ഷണ പ്രവര്ത്തകരായസി.മുരുകന്,എം.തങ്കവേലു,പ്ലാച്ചിമട ശാന്തി,ആറുമുഖന്‍ പത്തിച്ചിറ എന്നിവര്‍ സംസാരിച്ചു. താല്കാലിക കാര്‍ഡുകളുള്ള ആദിവാസികള്ക്ക്അരിഅനുവദിക്കാന് സര്‍ക്കാറിന്‍െറ പുതിയ ഉത്തരവ് ഇപ്പോള്‍ വന്നതായും അത് നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നതായുംതാലൂക്ക് സപ്ലൈ ഓഫീസര്‍ ആര്.മനോജ് അറിയിച്ചു.