ആലപ്പുഴ: റേഷൻ സംവിധാനം അട്ടിമറിക്കാൻ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്ന്. റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ഇ-പോസ് മെഷീനും വാതിൽപ്പടി വിതരണവും അഴിമതി സാധ്യത കുറയ്ക്കുമെന്നതിനാൽ ഇത് നടപ്പാക്കാതിരിക്കാനുള്ള അണിയറ ശ്രമമാണ് നടക്കുന്നത്. ഈ വിഷയത്തിൽ റേഷൻ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുകയാണെന്നും അസോസിയേഷൻ സംസ്ഥാന നേതൃയോഗം വിലയിരുത്തി. വിഷുവിന് റേഷൻ കടകളിൽ അരി എത്തിക്കാതിരുന്നത് ഇതിന്റെ ഭാഗമാണ്.
പല ജില്ലകളിലും റേഷൻ കാർഡുടമകളുടെ ഒടിപി നന്പർ വ്യാജമായി എന്റർ ചെയ്ത് റേഷൻ വാങ്ങിയ രേഖ തയാറാക്കാൻ വ്യാപാരികളെ നിർബന്ധിക്കുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് റേഷൻ വ്യാപാരികളുടെ വേതന പാക്കേജിലെ അപാകത പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സുരേന്ദ്രൻ, കാടാന്പുഴ മൂസ, ബിജു കൊട്ടാരക്കര, എൻ. ഷിജീർ, തൈക്കൽ സത്താർ, ടി. അംബുജാക്ഷൻനായർ, ജയിംസ് വാഴക്കാല, എം.എൻ. സൈനൂദീൻ എന്നിവർ പ്രസംഗിച്ചു.