അമ്പലപ്പുഴ: റേഷൻ ഔദാര്യമല്ല അവകാശമാണെന്നും എല്ലാവരും റേഷൻ വാങ്ങാൻ തയാറാകണമെന്നും മന്ത്രി പി. തിലോത്തമൻ. നവീകരിച്ച അന്പലപ്പുഴയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പയർ, പരിപ്പു വർഗങ്ങൾക്ക് വില കുറച്ചു നൽകാൻ സപ്ലൈകോക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. നൂറു കണക്കിന് കോടി രൂപയുടെ ബാധ്യതയിലാണ് സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നത് . റേഷൻ പൊതു വിതരണം സുതാര്യമാക്കി.
റേഷൻ ഒൗദാര്യമല്ല അവകാശമാണ്. എല്ലാവരും റേഷൻ വാങ്ങുവാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞുവെന്ന ആക്ഷേപം ഇപ്പോൾ ഇല്ലെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. അരിയെവിടെ തുണിയെവിടെ എന്ന മുദ്രാവാക്യവും ഇപ്പോൾ കേൾക്കാനില്ല.
റേഷൻ കടകളിലെ തട്ടിപ്പ് അവസാനിപ്പിക്കാനും സപ്ലൈകോക്ക് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. എ.എം.ആരിഫ് എംപി മുഖ്യ പ്രഭാഷണം നടത്തി. അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് ആദ്യ വിൽപ്പന നടത്തി.
അന്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, പഞ്ചായത്തംഗങ്ങളായ ആർ.ശ്രീകുമാർ,ശോഭാ ബാലൻ, രതിയമ്മ, രമാദേവി, ഓമനക്കുട്ടൻ, ഇ.കെ.ജയൻ, വി.ദിൽജി തുടങ്ങിയവർ പ്രസംഗിച്ചു.