കാ​ൻ​സ​ർ ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന​പ്പോ​ൾ അ​പേ​ക്ഷി​ച്ച റേ​ഷ​ൻ കാ​ർ​ഡ് ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ലും എ​ത്തി​യി​ട്ടി​ല്ല!


ചെ​ങ്ങ​ന്നൂ​ർ: കാ​ൻ​സ​ർ രോ​ഗ​ത്താ​ൽ അ​വ​ശ നി​ല​യി​ൽ കഴിയുന്പോൾ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ വി​ഭാ​ഗം മാ​റ്റ​ലി​നാ​യി അ​പേ​ക്ഷി​ച്ച കാ​ർ​ഡ് ഭ​ർ​ത്താ​വി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ലും ല​ഭി​ക്കാ​തെ ചെ​റി​യ​നാ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വും മ​ക്ക​ളും.

ചെ​റി​യ​നാ​ട്ടെ വാ​ട​ക വീ​ട്ടി​ലാ​ണ് വി​ജ​യ​കു​മാ​റും ഭാ​ര്യ ബി​ന്ദു​വും മ​ക്ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടി​ല്ലെ​ങ്കി​ലും കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പൊ​തു​വി​ഭാ​ഗ​ത്തി​നു​ള്ള വെ​ള്ള റേ​ഷ​ൻ കാ​ർ​ഡാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ വി​ജ​യ​കു​മാ​ർ കാ​ൻ​സ​ർ രോ​ഗ​ത്തി​ന് കീ​ഴ്‌​പ്പെ​ട്ടു. ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ങ്കി​ൽ സാ​മ്പ​ത്തി​ക​മാ​യി പിന്നാ​ക്കം നി​ൽ​കു​ന്ന​വ​ർ​ക്കു​ള്ള റേ​ഷ​ൻ കാ​ർ​ഡ് വേ​ണം.

രണ്ടു വർഷം പിന്നിടുന്പൊഴും
ഇ​തി​നാ​യി അ​പേ​ക്ഷ​ക​ളു​മാ​യി പ​ല ത​വ​ണ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി. ക​ള​ക്ട​ർ​ക്കും അ​പേ​ക്ഷ ന​ൽ​കി. ഒ​ടു​വി​ൽ 2019 മേ​യ് മാ​സ​ത്തി​ൽ ചി​കി​ത്സ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു നി​ല​വി​ലെ കാ​ർ​ഡ് സ്റ്റേ​റ്റ് പ്ര​യോ​റി​റ്റി​യി​ലേ​ക്ക് മാ​റ്റാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

എ​ന്നാ​ൽ അ​തി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു ബി​ന്ദു പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ മാ​സം വി​ജ​യ​കു​മാ​ർ മ​ര​ണ​പ്പെ​ട്ടു. ഇ​ന്ന് ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും കു​ടും​ബ​ത്തി​നു കാ​ർ​ഡ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

വി​ജ​യ​കു​മാ​റി​ന്‍റെ മ​ര​ണ​ശേ​ഷ​വും ബി​ന്ദു പി​ന്നെ​യും മൂ​ന്നു ത​വ​ണ സ​പ്ലൈ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി. ഒ​ന്ന​ര മാ​സം മു​ൻ​പ് ബം​ഗ​ളൂ​രു​വി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന കു​ടും​ബ​ത്തി​നു ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ഒ​രു വീ​ടു വ​ച്ചു ന​ൽ​കി. തൊ​ഴി​ലു​റ​പ്പി​നും മ​റ്റും പോ​യാ​ണ് ബി​ന്ദു കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്.

ഇ​നി​യും അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം. വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക​ൻ അ​ഭി​ജി​ത്തും, മ​ക​ൾ അ​ഞ്ജ​ന​യ്ക്കും തു​ട​ർ പ​ഠ​ന​ത്തി​നാ​യി ഒ​രു സ്‌​കോ​ള​ർ​ഷി​പ്പു പോ​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു ബി​ന്ദു പ​റ​യു​ന്നു.

Related posts

Leave a Comment