ആലത്തൂർ: ദീർലനാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ റേഷൻ കാർഡിൽ അമ്മയ്ക്കും മകൾക്കും ഒരു വയസിന്റെ പ്രായവ്യത്യാസം. ആലത്തൂർ താലൂക്കിലെ മുതുകുന്നി റേഷൻ കടയിൽ വെള്ളിയാഴ്ച വിതരണം ചെയ്ത കാർഡിലാണ് വയസ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
മുതുകുന്നി തണ്ടാത്തറയിൽ കോമളം കുടുംബനാഥയായ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡിലാണ് വയസ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ വയസ് 52 ഉം മകൾ സുനിതയുടെ വയസ്സ് 51 ഉം ആയി രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ സുനിതയുടെ വയസ് 33 ആണ്.