തൃശൂർ: പൊതുവിഭാഗം (വെള്ള കാർഡ്), പൊതുവിഭാഗം സബ്സിഡി കാർഡുകൾ (നീലകാർഡ്), മുൻഗണനാ/എഎവൈ വിഭാഗത്തിലേക്ക് (ബിപിഎൽ കാർഡ്) മാറ്റുന്നതിനുള്ള അപേക്ഷകൾ അതതു താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണമെന്നു തൃശൂർ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അപേക്ഷകൾ കളക്ടറേറ്റിലോ ജില്ലാ സപ്ലൈ ഓഫിസുകളിലോ സ്വീകരിക്കില്ല.
ഗുരുതര രോഗം ബാധിച്ചിട്ടുള്ള പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽ (നീല കാർഡ്) ഉൾപ്പെട്ടവർ ചികിത്സാസഹായം ലഭിക്കുന്നതിനു ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊതുവിഭാഗത്തിൽ (വെള്ളകാർഡ്) ഉള്ളവർ ജില്ലാ കളക്ടർക്കുമാണ് സമർപ്പിക്കേണ്ടത്.